പിതാവിന്റെ നിര്യാണത്തില്‍ വിതുമ്പി നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്. അഭിനേതാവ് കൂടിയായ കെ.ഡി.ചന്ദ്രന് (84) ഇന്നലെയാണ് മരിച്ചത്. പിതാവിന്റെ മരണം തന്നെ ഏറെ വേദനിപ്പിക്കുന്നതായി സുധാ ചന്ദ്രന് പറഞ്ഞു.
"ഗുഡ് ബൈ അപ്പാ...നമ്മള് വീണ്ടും കണ്ടുമുട്ടും വരെ...നിങ്ങളുടെ മകളായിരിക്കുക എന്നത് വലിയ അഭിമാനമായാണ് കാണുന്നത്...എന്റെ അവസാന ശ്വാസം വരെ അപ്പ നല്കിയ ഉപദേശങ്ങളും അനുഭവങ്ങളും മൂല്യങ്ങളും ഞാന്‍ പിന്തുടരുമെന്ന് ഉറപ്പ് നല്കുന്നു...എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ അപ്പയ്ക്കൊപ്പം പോയി..വീണ്ടും അങ്ങയുടെ മകളായി തന്നെ ജനിക്കണമെന്നാണ് ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നത്. ഓം ശാന്തി.." സുധാ ചന്ദ്രന് പറഞ്ഞു.
സിനിമ, നാടക നടനായ കെ.ഡി.ചന്ദ്രന് മുംബൈയില്‍ വച്ചാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ് കെ.ഡി.ചന്ദ്രന്.