വീട്ടിലെ പഴയ ആല്‍ബം... പിന്നെയൊന്നും ചിന്തിച്ചില്ലെന്ന് സുചിത്ര മുരളി, അധികമാരും കാണാത്ത അപൂര്‍വ്വ ചിത്രം

കെ ആര്‍ അനൂപ്

വെള്ളി, 10 മാര്‍ച്ച് 2023 (09:18 IST)
പഴയ സിനിമ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് സുചിത്ര മുരളി. മോഹന്‍ലാലിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷന്‍ നിന്ന് പകര്‍ത്തിയ ഓര്‍മ്മചിത്രം നടി പങ്കിട്ടു. ലാലിന്റെ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് സുചിത്രയുടെ നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
 
വീട്ടിലെ പഴയ ആല്‍ബം നോക്കിയപ്പോഴാണ് ഈ ചിത്രം ലഭിച്ചതെന്നും പിന്നെ ഒന്നും ചിന്തിച്ചില്ലെന്നും ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞു.
 
അഭിമന്യു, നമ്പര്‍ 20 മദ്രാസ് മെയില്‍, കാക്കക്കുയില്‍, ഊതിക്കാച്ചിയ പൊന്ന് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം സുചിത്ര മുരളി അഭിനയിച്ചിട്ടുണ്ട്.
 
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു സുചിത്ര. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 
 
വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍