കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയിലാകും താരം അഭിനയിക്കുക എന്നാന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന ചിത്രത്തിനായി ശ്രീലീലയുമായി നിര്‍മാതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. എന്നാല്‍ അന്തിമതീരുമാനമായിട്ടില്ലെന്നും നടിയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നുമാണ് റിപ്പോര്‍ട്ട്. സമീര്‍ വിദ്വാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെയാകും ആരംഭിക്കുക.