ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മലയാളം സിനിമയായ മാര്‍ക്കോ മലയാളത്തിന് പുറമെ ഹിന്ദി മാര്‍ക്കറ്റില്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നേവരെ ഒരു കോടി രൂപ ഹിന്ദി മാര്‍ക്കറ്റില്‍ നിന്നും നേടാന്‍ ഒരു മലയാളം സിനിമയ്ക്കും ആയിട്ടില്ലെന്നിരിക്കെ ദിവസം ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ എന്ന നിലയിലേക്കാണ് മാര്‍ക്കോയുടെ റീച്ച്. ഇതിനിടയില്‍ സിനിമയുടെ തെലുങ്ക് മാര്‍ക്കറ്റിലേക്കുള്ള റിലീസും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.