എന്നെ അത്ഭുതപ്പെടുത്തിയ അപൂര്‍വം സിനിമകളിലൊന്ന്; നന്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ച് ശ്രീകുമാരന്‍ തമ്പി

ശനി, 28 ജനുവരി 2023 (08:46 IST)
നന്‍പകല്‍ നേരത്ത് മയക്കത്തെ പുകഴ്ത്തി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 
 
'നന്‍പകല്‍ നേരത്ത് മയക്കം കണ്ടു. നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരന്‍ ഉയരങ്ങള്‍ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്ഭുതപ്പെടുത്തിയ അപൂര്‍വം ചിത്രങ്ങളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം' ശ്രീകുമാരന്‍ തമ്പി കുറിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍