'ആദ്യമായി ക്ലാപ്പ്‌ബോര്‍ഡ് വെച്ചത് ലളിതച്ചേച്ചിയുടെ മുഖത്ത്', സംവിധാന സഹായിയായിരുന്ന സമയത്തെ അനുഭവമായി സൗബിന്‍

കെ ആര്‍ അനൂപ്

വ്യാഴം, 24 ഫെബ്രുവരി 2022 (10:05 IST)
സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്.സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായികയായെത്തുന്നത്. ലളിതമ്മയ്ക്കൊപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാനായത് ഒരു ഭാഗ്യമായിരുന്നുവെന്ന് സൗബിന്‍.
 
'എന്റെ ആദ്യ ക്ലാപ്പ്‌ബോര്‍ഡ് അനുഭവം ലളിതച്ചേച്ചിയുടെ മുഖമായിരുന്നു. വര്‍ഷങ്ങളായി സ്‌ക്രീനിലും പുറത്തും അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അവരുടെ പ്രകടനം കാണുന്നതും ഏത് കഥാപാത്രത്തിലേക്കും വളരെ അനായാസമായി വഴുതി വീഴുന്നതും ഞാന്‍ വിസ്മയത്തോടെ നോക്കിനിന്ന ഒന്നാണ്. ജിന്നില്‍ എന്റെ അമ്മയായി, ലളിതമ്മയ്ക്കൊപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാനായത് ഒരു ഭാഗ്യമായിരുന്നു. നിങ്ങളുടെ പുഞ്ചിരി ഞങ്ങളുടെ ഹൃദയങ്ങളില്‍ എന്നെന്നേക്കുമായി നിലനില്‍ക്കും. നമുക്കുണ്ടായതില്‍ വച്ച് ഏറ്റവും മികച്ചതിനോട് വിട'-സൗബിന്‍ കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Soubin Shahir (@soubinshahir)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍