നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി

കെ ആര്‍ അനൂപ്
തിങ്കള്‍, 21 മാര്‍ച്ച് 2022 (17:07 IST)
നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി.സ്റ്റെഫി ഫ്രാന്‍സിസാണ് വധു.
 
വിവാഹ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ചാണ് നടന്നത്.
 
കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായാണ് അരങ്ങേറ്റം. സംവിധായകന്‍ ഷാഫിയുടെ അസിസ്റ്റന്റ് ആയിരുന്നു.
 
സോഹന്‍ സീനുലാല്‍ മമ്മൂട്ടിയുടെ ഡബിള്‍സ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
 
മംമ്ത മോഹന്‍ദാസും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന അണ്‍ലോക്കിന്റെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം. 

അനുബന്ധ വാര്‍ത്തകള്‍

Next Article