അമൃത സുരേഷ് ആശുപത്രിയിൽ: ഇനിയെങ്കിലും അവളെ ജീവിക്കാൻ അനുവദിക്കൂവെന്ന് അഭിരാമി

നിഹാരിക കെ എസ്
വെള്ളി, 4 ഒക്‌ടോബര്‍ 2024 (09:55 IST)
Amrutha 
ബാല-അമൃത വിഷയം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയും അമൃതയും മകളും സൈബർ അറ്റാക്കിന് വിധേയരാവുകയും ചെയ്തിരുന്നു. ബാലയുടെ ആരോപണങ്ങൾക്കെല്ലാം ആദ്യമായി മറുപടി നൽകി അമൃത രംഗത്ത് വന്നതോടെയായിരുന്നു പ്രശ്നം വഷളായത്. ഇപ്പോഴിതാ, ഗായിക അമൃത സുരേഷ് ആശുപത്രിയിൽ ആണെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് ആണ് ഇക്കാര്യം അറിയച്ചത്. 
 
'മതി മതി !!!!! എൻ്റെ സഹോദരിയെ ഇനിയെങ്കിലും വിധത്തിൽ ഉപദ്രവിക്കുന്നത് നിർത്തൂ. ഞാൻ നിന്നെ വെറുക്കുന്നു, ഞാൻ നിന്നെ വെറുക്കുന്നു, ഞാൻ നിന്നെ വെറുക്കുന്നു. അവളെ ജീവിക്കാൻ അനുവദിക്കൂ നിങ്ങൾ ഇപ്പോൾ സന്തോഷവാനാണെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് അഭിരാമി കുറിച്ചത്.
 
ബാലയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ അമൃത, മുൻഭർത്താവ് ആയ ബാല തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ബാലയുടെ കൈയിൽ നിന്നും മുൻപേറ്റ പദ്രവം കാരണം താൻ ഇന്നും ചികിത്സയിലാണ് എന്ന് അടുത്തിടെ അമൃത പറഞ്ഞിരുന്നു. 
 
"അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകൾ കളയാൻ ഇന്നും ചികിത്സ ചെയ്യുന്നു. ഞാൻ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ. കോടികൾ ഉണ്ടെങ്കിൽ ഞാൻ എന്നേ സ്വന്തമായി ഒരു വീട് വച്ചേനെ. എനിക്കാരെയും വേട്ടയാടാൻ ആഗ്രഹമില്ല, ഞാൻ അത് മുൻപും പിൻപും ചെയ്തിട്ടുമില്ല. ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞത് പോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാൻ ആണ് എന്റെ തീരുമാനം'', എന്നാണ് അമൃത പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article