Alka Yagnik: കേൾവി ശക്തി നഷ്ടമായി പൊരുത്തപ്പെടാൻ ആഴ്ചകളെടുത്തു, അപൂർവരോഗം ബാധിച്ചതായി പ്രിയ ഗായിക

അഭിറാം മനോഹർ
ചൊവ്വ, 18 ജൂണ്‍ 2024 (18:35 IST)
തനിക്ക് കേള്‍വിക്കുറവ് സ്ഥിരീകരിച്ചതായി വെളിപ്പെടുത്തി പ്രശസ്ത ബോളിവുഡ് പിന്നണി ഗായികയായ അല്‍ക യാഗ്‌നിക്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് അപൂര്‍വരോഗം ബാധിച്ചതിനെ പറ്റി അല്‍ക വിശദീകരിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വിമാനയാത്രയ്ക്കിടെയായിരുന്നു തനിക്ക് കേള്‍വിക്കുറവ് സംഭവിച്ചതെന്നും അപൂര്‍വമായ സെന്‍സറി ന്യൂറല്‍ നെര്‍വ് കണ്ടീഷനാണ് തനിക്കെന്ന് സ്ഥിരീകരിച്ചതായും ഗായിക വ്യക്തമാക്കി. വൈറല്‍ ഇന്‍ഫെക്ഷന്‍ കാരണമാണ് സംഭവിച്ചതെന്നും കുറിപ്പില്‍ അല്‍ക യാഗ്‌നിക് പറയുന്നു.
 
 വിമാനത്തില്‍ നിന്നിറങ്ങി നടക്കുന്നതിനിടയില്‍ പെട്ടെന്ന് ഒന്നും തന്നെ കേള്‍ക്കാന്‍ പറ്റാതെയാകുകയായിരുന്നു. തുടര്‍ന്നാണ് സെന്‍സറി ന്യൂറല്‍ നെര്‍വ് കണ്ടീഷന്‍ സ്ഥിരീകരിച്ചത്. വളരെ ഉച്ചത്തില്‍ പാട്ടുകേള്‍ക്കുകയും ഹെഡ് ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനയും പിന്തുണയും തനിക്കൊപ്പമുണ്ടാകണമെന്നും അല്‍ക കുറിച്ചു. അതേസമയം ആരാധകരും ഗായകരും ഉള്‍പ്പടെ നിരവധി പേരാണ് അല്‍കയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. എന്തോ സംഭവിച്ചു എന്നത് അറിയാമായിരുന്നുവെന്നും വേഗം തിരിച്ചുവരു, അപ്പോള്‍ കാണാമെന്നും ഗായകന്‍ സോനു നിഗം കുറിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alka Yagnik (@therealalkayagnik)

 അല്‍കാജി വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. പതിവ് പോലെ റോക്ക് ചെയ്യിക്കാന്‍ നിങ്ങള്‍ തിരിച്ചുവരുമെന്നാണ് ഗായകന്‍ ശങ്കര്‍ മഹാദേവന്‍ കുറിച്ചത്. ചെവിയുടെ ഉള്‍ഭാഗത്തെയോ ചെവിയെ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതം സംഭവിക്കുന്ന അവസ്ഥയാണ് സെന്‍സറി ന്യൂറല്‍ നെര്‍വ് കണ്ടീഷന്‍. ഇത് ചിലപ്പോള്‍ ഒരു ചെവിയേയോ ചിലപ്പോള്‍ 2 ചെവിയേയും തന്നെ ബാധിച്ചേക്കാം. ജനിതക തകരാറുകള്‍,ഉച്ചത്തിലുള്ള ശബ്ദം, പ്രായം കൂടുന്നത് മൂലവും ഈ അവസ്ഥ സംഭവിക്കാം.
 
 ബോളിവുഡില്‍ താല്‍ സേതാല്‍ മിലാ,ടിപ് ടിപ് ബര്‍സാ പാനി, ചുരാകെ ദില്‍ മെരാ,കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങി എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ പലതും അല്‍കാ യാഗ്‌നിക് പാടിയിട്ടുള്ളതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article