മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നാണ് തനിയാവർത്തനം. ഒരുവട്ടം കൂടി സിനിമ കാണാൻ ആഗ്രഹിക്കാത്ത വിധം മനസ്സിൽ ഭാരം കയറ്റി വെയ്ക്കുന്ന ചിത്രത്തിലെ ബാലൻ മാഷിനെ പ്രേക്ഷകർക്ക് സ്ക്രീനിൽ വീണ്ടും കാണാനായിട്ടില്ല. അത്രയും വൈകാരികതയും സംഘർഷങ്ങളും നിറഞ്ഞ ചിത്രത്തിൽ 12 ദിവസമായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.
ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സിബി മലയിലാണ് തനിയവർത്തനത്തിൻ്റെ അണിയറകഥകളെ കുറിച്ച് മനസ് തുറന്നത്. മമ്മൂട്ടി കരിയറിൽ തുടർച്ചയായി പരാജയമേറ്റുവാങ്ങി നിൽക്കുന്ന സമയത്താണ് തനിയാവർത്തനം സംഭവിക്കുന്നത്. ഫാസിലിൻ്റെ വരാനിരിക്കുന്ന മണിവത്തൂരിലെ ആയിരം ശിവരാത്രികളിലായിരുന്നു മമ്മൂട്ടിയുടെ പ്രതീക്ഷ. അതിനാൽ തന്നെ മമ്മൂട്ടിയുടെ ഡേറ്റിനനുസരിച്ച് ചിത്രം പൂർത്തികരിക്കേണ്ടി വന്നു. മമ്മൂട്ടിയുള്ള രംഗങ്ങൾ ആദ്യം പൂർത്തികരിക്കുകയാണ് ചെയ്തത്.
ഒരുഘട്ടത്തിൽ തിലകൻ ചേട്ടൻ വല്ലാതെ ദേഷ്യപ്പെടുക വരെയുണ്ടായി. ഒരു രംഗത്തിൽ മമ്മൂട്ടിയുടെ രംഗം ആദ്യം എടുത്തിരുന്നു. മറ്റുള്ളവരുടെ രംഗങ്ങൾ പിന്നീടാണ് ചെയ്യുന്നത്. മമ്മൂട്ടിയില്ലാതെ ഒരു വൈകാരികമായ രംഗം വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നപ്പോൾ തിലകൻ ചോദിച്ചു. നിങ്ങളെന്താണ് വിചാരിക്കുന്നത്? എനിക്ക് നിങ്ങൾ സ്വിച്ചിട്ടാൽ അന്നത്തെ ഇമോഷൻ വീണ്ടും സൃഷ്ടിക്കാൻ പറ്റും എന്നാണോ? ഇതത്ര എളുപ്പമുള്ള കാര്യമല്ല. എനിക്കറിയാം