മമ്മൂക്കയോട് സംസാരിക്കുന്നത്ര ദുല്‍ഖറിനോട് സംസാരിക്കാറില്ല:ഷൈന്‍ ടോം ചാക്കോ

കെ ആര്‍ അനൂപ്
ബുധന്‍, 5 ജനുവരി 2022 (09:03 IST)
മമ്മൂട്ടിക്കും ദുല്‍ഖറിനും ഒപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള നടനാണ് ഷൈന്‍ ടോം ചാക്കോ. കുറുപ്പിലാണ് നടനെ ഒടുവിലായി കണ്ടത്. മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' ആണ് ഷൈനിന്റെതായി ഇനി പുറത്തുവരാനുള്ളത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനാണ് പാട് എന്നാണ് ആദ്യം വിചാരിച്ചതെന്ന് ഷൈന്‍ ടോം ചാക്കോ.

കറുത്ത പക്ഷികള്‍, രാപ്പകല്‍, ഡാഡി കൂള്‍ എന്നീ സിനിമകളിലൊക്കെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തതിന് ശേഷമാണ് ഉണ്ടയില്‍ മമ്മൂട്ടിയുടെ കൂടെ താന്‍ അഭിനയിച്ചതെന്ന് ഷൈന്‍ പറയുന്നു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനാണ് പാട് എന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്. കാരണംമമ്മൂട്ടിയുടെ സിനിമകളില്‍ ഇതിനു മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഷൈന്‍ പറയുന്നു. ദുല്‍ഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല മമ്മൂക്കയോട് സംസാരിക്കുന്നത്ര ദുല്‍ഖറിനോട് സംസാരിക്കുന്നുമില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
മമ്മൂക്ക ഇപ്പോഴും സംസാരിക്കുന്ന ആളാണ്.എന്നുവെച്ച് പെട്ടെന്ന് കയറി വന്ന് മമ്മൂക്കയോട് സംസാരിക്കാനാവില്ല. മൂന്ന് പടങ്ങള്‍ അസിസ്റ്റന്റ് ഡയറക്ട് ചെയ്തു കഴിഞ്ഞ്, ഉണ്ടയില്‍ അഭിനയിച്ചു കഴിഞ്ഞ്, ഭീഷ്മ പര്‍വത്തിലഭിനയിക്കുമ്പോഴാണ് മമ്മൂട്ടിയോട് സംസാരിക്കുന്നത് കുറച്ചൊക്കെ ഈസിയായതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article