നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കാജ് കുന്ദ്രയെ ന്യായീകരിച്ച് ബോളിവുഡ് നടി ശില്പ ഷെട്ടി. തന്റെ ഭര്‍ത്താവ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് ശില്പ ഷെട്ടി പറയുന്നത്. മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ആറ് മണിക്കൂറിലേറെ ശില്പ ഷെട്ടിയെ ചോദ്യം ചെയ്തു. പൊലീസിനു മുന്നില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയെ ശില്പ ന്യായീകരിച്ചു. തന്റെ ഭര്‍ത്താവ് ചെയ്തത് നീലച്ചിത്ര നിര്‍മാണമല്ലെന്നും വെറും കാമകല (ഇറോട്ടിക്ക) മാത്രമാണെന്നുമാണ് ശില്പ പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തനിക്ക് ഇതൊന്നുമായി യാതൊരു ബന്ധവുമില്ലെന്നും ശില്പ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. രാജ് കുന്ദ്രയുടെ 'ഹോട്ട്ഷോട്ട്സ്' ആപ്പിലോ നീലച്ചിത്ര നിര്‍മാണത്തിലോ താന്‍ ഇടപെട്ടിട്ടില്ലെന്നും ശില്പ ഷെട്ടി പറഞ്ഞു. ഹോട്ട്ഷോട്ട്സ് ആപ്പിലെ യഥാര്‍ഥ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. മറ്റ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെയും വെബ് സീരിസുകളിലെയും ഉള്ളടക്കങ്ങള്‍ കൂടുതല്‍ അശ്ലീലസ്വഭാവമുള്ളതാണെന്നും ശില്പ സമ്മതിച്ചതായാണ് വിവരം.