സിനിമയിലും ഒരു കൈനോക്കാൻ ശിഖർ ധവാൻ: അതിഥി താരമായി ഹുമ ഖുറേഷിക്കൊപ്പം

ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (20:48 IST)
സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ത്യൻ താരം ശിഖർ ധവാൻ. ഹുമ ഖുറേഷി സൊനാക്ഷി സിൻഹ എന്നിവർക്കൊപ്പം ഡബിൾ എക്സൽ എന്ന സിനിമയിലാണ് ശിഖർ ധവാൻ അഭിനയിക്കുന്നത്. സിനിമയിൽ കാമിയോ റോളിലാണ് താരമെത്തുക എന്നാണ് റിപ്പോർട്ടുകൾ.
 
ഹുമ ഖുറേഷിക്കൊപ്പം നൃത്തം ചെയ്യുന്ന ധവാൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം തന്നെ ഏറെ സ്വാധീനിച്ചതായി ധവാൻ പറഞ്ഞു. രണ്ട് വണ്ണം കൂടിയ സ്ത്രീകളുടെ സ്വപ്നങ്ങളുടെ കഥയാണ് ഡബിൾ എക്സൽ പറയുന്നത്. നവംബർ നാലിനാണ് ചിത്രം റിലീസ് ചെയ്യുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍