എൻ്റെ വിവാഹക്കാര്യത്തിൽ എനിക്ക് പോലുമില്ലാത്ത വിഷമമാണ് നാട്ടുകാർക്ക് : സൊനാക്ഷി സിൻഹ
ഞായര്‍, 10 ജൂലൈ 2022 (18:03 IST)
തൻ്റെ വിവാഹക്കാര്യത്തിൽ വീട്ടുകാർക്ക് പോലുമില്ലാത്ത വിഷമമാണ് നാട്ടുകാർക്കെന്ന് നടി സൊനാക്ഷി സിൻഹ. തൻ്റെ വിവാഹത്തെ പറ്റിയുള്ള അഭ്യൂഹങ്ങൾ ചിരിച്ചുതള്ളുകയാണ് താൻ ചെയ്യാറുള്ളതെന്നും താരം കൂട്ടിചേർത്തു.
എൻ്റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ നാട്ടുകാർ ആഗ്രഹിക്കുന്നുണ്ട്. അവർ ആഗ്രഹിക്കുന്നത് പോലെ സങ്കൽപ്പിക്കുകയും ചെയ്യും. പക്ഷേ ഞാൻ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമാകും ഞാൻ ലോകത്തോട് പറയുക. താരം വ്യക്തമാക്കി.