നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.വിവാഹ ശേഷം വന്ന ഫോണ്‍കോളുകളെ കുറിച്ച് കൂടി ധര്‍മ്മജന്‍ പറയുകയാണ്.
രാവിലെ പോസ്റ്റ് ഇട്ടപ്പോള്‍ ആദ്യം വിളിച്ചത് സംവിധായകന്‍ സംവിധായകന്‍ ബോബന്‍ സാമുവലായിരുന്നു എന്നാണ് ധര്‍മ്മജന്‍ പറഞ്ഞു. കല്യാണം എന്താ ഞങ്ങളെയൊന്നും വിളിക്കാത്തത് എന്നാണ് ധര്‍മ്മജനോട് സംവിധായകന്‍ ചോദിച്ചത്.
'പിന്നെ പലരും വിളിച്ചു കൊണ്ടിരിക്കുകയാണ്. പരാതികളുണ്ട്. ഇത് പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇട്ടതല്ല. ഞങ്ങളുടെ ഒരാവശ്യത്തിന് വേണ്ടിയാണ്. പിഷാരടി ചീത്ത പറഞ്ഞു, നീ ഇതുവരെ രജിസ്റ്റര്‍ ചെയ്തില്ലേ എന്ന് ചോദിച്ച്. നീ ചത്തു പോയാല്‍ അവള്‍ക്ക് ഇന്‍ഷുറന്‍സ് പോലും കിട്ടില്ലെന്ന് പറഞ്ഞു. അതൊക്കെ ഇതിലും ബാധകമായിട്ടുണ്ടെന്ന്',-ധര്‍മ്മജന്‍ പറഞ്ഞു.