'ഉണ്ണിയുടെ വളര്‍ച്ച കാണുമ്പോള്‍ സന്തോഷം';'ഷെഫീക്കിന്റെ സന്തോഷം' കണ്ട് എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്

കെ ആര്‍ അനൂപ്

തിങ്കള്‍, 28 നവം‌ബര്‍ 2022 (11:05 IST)
ഉണ്ണി മുകുന്ദന്റെ ഷെഫീക്കിന്റെ സന്തോഷം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടപെടുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് ഷഫീക്കെന്ന് എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.
 
'പ്രിയപെട്ട ഉണ്ണിയുടെ ഷെഫീക്കിന്റെ സന്തോഷം കണ്ടു. ഒരു നടന്‍ എന്ന നിലയിലും പ്രൊഡ്യൂസര്‍ എന്ന നിലയിലും ഉണ്ണിയുടെ വളര്‍ച്ച കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
 
കുടുംബ പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ട്ടപെടുന്ന ഒരു ഫീല്‍ ഗുഡ് മൂവി ആണ് ഷഫീക്ക് , ഷാന്റഹ്‌മാന്റെ സംഗീതത്തില്‍ ഉണ്ണി പാടിയ പാട്ടുകള്‍ മനോഹരമായിരുന്നു സിനിമയിലെ അതിന്റെ പ്ലേസ്മെന്റും മികച്ചതായിരുന്നു. എല്ലാവര്ക്കും കുടുംബസമേതം തിയേറ്ററില്‍ പോയി കാണാവുന്ന ഒരു കുടുംബചിത്രമാണ് ഷഫീഖിന്റെ സന്തോഷം ഈ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. എന്റെ പ്രിയ ഉണ്ണിക്കും ഷെഫീക്കിന്റെ സന്തോഷം ടീമിനും അഭിനന്ദനങ്ങള്‍.'-ഷമീര്‍ മുഹമ്മദ് കുറിച്ചു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍