2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. അതും ഷാജികൈലാസിനൊപ്പം തന്നെ. എലോണ്‍ റിലീസിന് ഒരുങ്ങുകയാണ്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഷാജി കൈലാസിന് ആശംസകളുമായി മോഹന്‍ലാല്‍.
8 ഫെബ്രുവരി 1965 ന് ജനിച്ച ഷാജി കൈലാസിന് 57 വയസ്സുണ്ട്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരോടൊപ്പം ഷാജി ഉണ്ടെങ്കില്‍ സിനിമ ഹിറ്റ് തന്നെ.കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, FIR, ദി കിംഗ്, വല്യേട്ടന്‍, അക്കൂട്ടത്തില്‍ ചിലത് മാത്രം.
1990 ല്‍ ന്യൂസ് എന്ന ചിത്രവുമായാണ് ഷാജി ആദ്യമെത്തിയത്.
നടി ആനി (ചിത്ര ഷാജി കൈലാസ്) ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ജഗന്‍, ഷാരോണ്‍, റുഷിന്‍ എന്നിവരാണ് ഷാജി കൈലാസിന്റെ മക്കള്‍.