2009ൽ ആണ് സയനോരയും ആൻ്റണി ഡിക്രൂസും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും സെന ഡിക്രൂസ് എന്ന മകളുമുണ്ട്. ഇരുപത്തിയൊന്നാമത്തെ വയസിലാണ് ഞാൻ കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. സഹോദരനുൾപ്പടെയുള്ളവർ തിരിച്ചും സഹായിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് നമ്മൾ പുറമെ കാണൂന്ന ലൈഫ് ആയിരിക്കില്ല. ആ സമയം റിലേഷൻഷിപ്പിൽ നിന്നും അകലുകയായിരുന്നു. ഞാനും മകളും കൊച്ചിയിലേക്ക് മാറി. കുറച്ച് കാലമായി സിംഗിൽ മദറാണ്.
സ്വയം നോക്കാൻ പറ്റുന്നില്ല, പിന്നെങ്ങനെ കുഞ്ഞിനെ നോക്കും എന്ന അവസ്ഥയിലായിരുന്നു. കുഞ്ഞുണ്ടായി 10-20 ദിവസം വലിയ ട്രോമയിലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ബാത്റൂമിൽ പോയി കരയുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ താൻ ബാത്റൂമിൽ അലറികരയുന്നത് കേട്ട് മമ്മിയൊക്കെ പേടിച്ചുപോയി. സയനോര പറഞ്ഞു.