ആര്യ കേന്ദ്രകഥാപാത്രമായി എത്തിയ 'സര്‍പാട്ട പരമ്പരൈയെ പ്രശംസിച്ച് നടന്‍ സിജു വില്‍സണ്‍. സിനിമയില്‍നിന്ന് താന്‍ പ്രചോദനമുള്‍ക്കൊണ്ടെന്ന് പറഞ്ഞുകൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടിയുള്ള പരിശീലനത്തിലാണ് നടന്‍. സംവിധായകന്‍ പാ രഞ്ജിത്ത്, ആര്യ തുടങ്ങിയവരുടെ പേരെടുത്തു പറഞ്ഞാണ് സിനിമയെ താരം പ്രശംസിച്ചത്.
പ്രേക്ഷകരിലേക്ക് എത്തിയത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് സിനിമയെ പ്രശംസിച്ചുകൊണ്ട് നടന്‍ കാര്‍ത്തി അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍, പശുപതി, കലയ്യരസന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.കെ 9 സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിച്ചു. സന്തോഷ് നാരായണന്‍ സംഗീതം നല്‍കി.മുരളി ജിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.