പ്രവചന തെറ്റ് സംഭവിച്ചു, അതില്‍ ഖേദിക്കുന്നു,നാല് റൗണ്ട് കണ്ടം വഴി ഓടി..., സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്

തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (09:02 IST)
ലോകം മുഴുവന്‍ ഫുട്‌ബോളിന് പിന്നാലെ ആയിരുന്നു കഴിഞ്ഞ ദിവസം.അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ പോരാട്ടം നല്ലൊരു ത്രില്ലര്‍ തന്നെയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ ഫ്രാന്‍സ് ജയിക്കും എന്നു കരുതിയ തനിക്ക് ഒരു കുഞ്ഞു പ്രവചന തെറ്റ് സംഭവിച്ചു, അതില്‍ ഖേദിക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്.
 
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക് 
 
പണ്ഡിറ്റിന്റെ ഫുട്‌ബോള്‍ നിരീക്ഷണം
 
All the best Argentina team.
 
World Cup നേടിയ അര്‍ജന്റീനക്ക് ആശംസകള്‍..
ചെറിയ ഇടവേളക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ എയ്ഞ്ചല്‍ ഡി മരിയ ജിയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് നേടിയ ഒരു ഗോള്‍. കൂടെ ലയണല്‍ മെസ്സി ജി നേടിയ പെനല്‍റ്റി ഗോള്‍ അടക്കം 2 ഗോള്‍..80 മിനിറ്റ് മുതല്‍ ആണ് ഫ്രാന്‍സ് ശരിക്കും കളിച്ചു തുടങ്ങിയത്.. എംബാപ്പ ജിയുടെകിടിലന്‍ ഹാട്രിക്ക് നേടി (3-3) ഒപ്പം എത്തിയെങ്കിലും, penalty ഷൂട്ടൗട്ട് (4-2) ലില്‍ പാവം ഫ്രാന്‍സ് വീണു പോയി. അര്‍ജന്റീന cup അടിച്ചു.
 
France ജയിക്കും എന്നു കരുതിയ എനിക്ക് ഒരു കുഞ്ഞു പ്രവചന തെറ്റ് സംഭവിച്ചു. അതില്‍ ഖേദിക്കുന്നു. അതിനാല്‍ അര്‍ദ്ധ രാത്രി ആയിട്ട് കൂടി നാല് റൗണ്ട് കണ്ടം വഴി ഓടി...
 
 (ഖത്തര്‍ ലോകകപ്പില്‍ അഞ്ചാം പെനല്‍റ്റിയില്‍നിന്ന് മെസ്സി ജിയുടെ നാലാം ഗോളാണിത്. )
 
യഥാര്‍ത്ഥത്തില്‍ എനിക്ക് ടീമിനെ മുന്നില്‍ നിന്നും നയിച്ചു നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ മെസ്സി ജി, നെയ്മര്‍ ജി, അര്‍ജന്റീന ടീം , ബ്രസീല്‍ ടീം എന്നിവരോട് ഒരു ദേഷ്യവും ഇല്ല. പക്ഷേ കേരളത്തിലെ ഇവരുടെ ആരാധകര് ഇവര്‍ക്കായി എന്ന പേരില്‍ കാട്ടി കൂട്ടുന്ന കാര്യങ്ങല്‍ കാണുമ്പോള്‍ ഈ ടീമുകള്‍ തോല്‍കുവാന്‍ ആഗ്രഹിക്കും. അത്രേയുള്ളൂ.. 
 
കിടിലന്‍ ഒരു ത്രില്ലര്‍ ഫൈനലില്‍ 
ഫ്രാന്‍സ് പൊരുതി തോറ്റു..
 
All the best Messi ji and Argentina team
 
(വാല്‍ കഷ്ണം... ഇവരില്‍ ആരു ജയിച്ചാലും തോറ്റാലും നമ്മുക്ക് എന്ത് ? ഓരോ കളിക്കാരും കോടീശ്വരന്മാര്‍ ആണ്.. അവര്‍ അവരുടെ ജോലി ചെയ്യുന്നു. നമ്മള്‍ നമ്മുടെ ജോലി കളഞ്ഞു, സമയം , പണം മുടക്കി ഇവന്മാരുടെ ജോലി കാണുന്നു.. ഈ സൂപ്പര്‍ താരങ്ങള്‍ ഒരു വര്‍ഷം കളിച്ചും, പരസ്യത്തിലൂടെ യും ഒക്കെ എത്ര കോടികള്‍ ആണ് ഉണ്ടാക്കുന്നത്..)
 
By Santhosh Pandit (ഉരുക്കൊന്നുമല്ല , മഹാ പാവമാ...)
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍