ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ നിര്‍മ്മാണ രംഗത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്.പുതിയ ചിത്രം 'നല്ല നിലാവുള്ള രാത്രി' ഇന്നുമുതല്‍ തിയേറ്റുകളില്‍ ഉണ്ടാകും.ഒത്തിരി പ്രതിസന്ധികള്‍ മറികടന്നാണ് ഈ ചിത്രം നിങ്ങള്‍ക്കു മുന്നിലെത്തിക്കുന്നതെന്നും മര്‍ഫി ദേവസി എന്ന പുതുമുഖ സംവിധായകനടക്കം നിരവധി അണിയറപ്രവര്‍ത്തകരുടെ അധ്വാനവും പ്രതീക്ഷയുമാണ് ഈ സിനിമയെന്നും സാന്ദ്ര ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സാന്ദ്രാതോമസിന്റെ വാക്കുകളിലേക്ക്
നീണ്ട ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ഞാന്‍ മടങ്ങിവരികയാണ്. ഇത്തവണ 'സാന്ദ്രാതോമസ് പ്രൊഡക്ഷന്‍സ്' എന്ന സ്വന്തം ബാനറിന്റെ ആദ്യ സംരംഭമായ 'നല്ല നിലാവുള്ള രാത്രി' എന്ന സിനിമയാണ് പ്രിയ പ്രേക്ഷകര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സ്നേഹവും കരുതലും സപ്പോര്‍ട്ടും നിങ്ങളിലുള്ള വിശ്വാസവുമാണ് 'സാന്ദ്രാതോമസ് പ്രൊഡക്ഷന്‍സിന്റെ കരുത്ത്. വമ്പന്‍ താരനിരയില്ലാതെ ഈ സിനിമ ഒരുക്കുവാന്‍ എനിക്ക് പ്രചോദനമാകുന്നതും നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരിലുള്ള ആ വിശ്വാസംകൊണ്ടാണ്. പേരുപോലെ തന്നെ മനോഹരമായ 'നല്ല നിലാവുള്ള രാത്രി' നിങ്ങള്‍ക്കും വ്യത്യസ്ത അനുഭവം നല്‍കുന്ന സിനിമയാകുമെന്ന് എനിക്കുറപ്പുണ്ട്.
കുറെനാളുകള്‍ക്ക് ശേഷം ഒരു ആക്ഷന്‍ത്രില്ലര്‍, ഒരു പ്രത്യേക നായകനടന്‍ ഇല്ലാത്ത എല്ലാ കഥാപാത്രങ്ങള്‍ക്കും ഗ്രേ ഷേഡുള്ള സിനിമ. പ്രവചനാതീതമായ രണ്ടാംപകുതി, താളം പിടിക്കാന്‍ താനാരോ പാട്ട് അങ്ങനെ തീയേറ്ററില്‍ പോയി സിനിമ കാണുന്ന പ്രേക്ഷകന് ഒരു വ്യത്യസ്ത അനുഭവം പകര്‍ന്നുനല്‍കാന്‍ കഴിയുന്ന സിനിമയാകുമിതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒത്തിരി പ്രതിസന്ധികള്‍ മറികടന്നാണ് ഈ ചിത്രം നാളെ നിങ്ങള്‍ക്കു മുന്നിലെത്തിക്കുന്നത്.
മര്‍ഫി ദേവസി എന്ന പുതുമുഖ സംവിധായകനടക്കം നിരവധി അണിയറപ്രവര്‍ത്തകരുടെ അധ്വാനവും പ്രതീക്ഷയുമാണ് ഈ ചിത്രം.
പുതിയ സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നടീനടന്മാര്‍ക്കും അവസരം നല്‍കാന്‍ എനിക്ക് മടിയില്ല. അതു പൂര്‍ണ്ണമാകണമെങ്കില്‍ നിങ്ങളെല്ലാവരും എനിക്കൊപ്പം ഉണ്ടാകണം. ഒരുപാട് പ്രതീക്ഷയോടെ 'നല്ല നിലാവുള്ള രാത്രി' നിങ്ങളെ ഏല്‍പ്പിക്കുകയാണ് .