'നല്ല നിലാവുള്ള രാത്രി' സംഭവിച്ചത് എന്ത്? മോഷന്‍ പോസ്റ്റര്‍, റിലീസ് അടുത്തമാസം

കെ ആര്‍ അനൂപ്

തിങ്കള്‍, 17 ഏപ്രില്‍ 2023 (12:52 IST)
'നല്ല നിലാവുള്ള രാത്രി' റിലീസിന് ഒരുങ്ങുന്നു.ആമേന്‍, സക്കറിയയുടെ ഗര്‍ഭണികള്‍, ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സാന്ദ്ര നിര്‍മ്മിക്കുന്ന ചിത്രം അടുത്തമാസം പ്രദര്‍ശനത്തിന് എത്തും. സ്ത്രീ കഥാപാത്രങ്ങള്‍ ആരുമില്ലാത്ത സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു.
ഇതൊരു ത്രില്ലര്‍ തന്നെയാണെന്ന് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ പറഞ്ഞിരുന്നു.നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന 
ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.
 
ചെമ്പന്‍ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പപ്പു, ഗണപതി, റോണി ഡേവിഡ് രാജ്, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
 
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.തിരക്കഥ, സംഭാഷണം : മര്‍ഫി ദേവസ്സി,പ്രഭുല്‍ സുരേഷ്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍