ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോള്‍ അപമാനവും നാണക്കേടുമാണ് സമൂഹം അവള്‍ക്ക് ചാര്‍ത്തി നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഒരു പുരുഷാധിപത്യ ലോകത്തിലാണ് ജീവിക്കുന്നത്. എന്ത് തെറ്റ് സംഭവിച്ചാലും സ്ത്രീയെ കുറ്റക്കാരിയാക്കും. സോഷ്യല്‍ മീഡിയയിലും യഥാര്‍ഥമായ ജീവിതത്തിലും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന അപമാനം വളരെ വലുതാണ്. സെക്കന്‍ഡ് ഹാന്‍ഡെന്നും വിവാഹമോചിതയായപ്പോള്‍ ജീവിതം തന്നെ നാശമായെന്നുമാണ് പലരും പറഞ്ഞത്. നാണക്കേടും, പരാജയവും കുറ്റബോധവും നിറഞ്ഞ ജീവിതമാണ് എന്റേത് എന്ന രീതിയില്‍ തോന്നിപ്പിക്കാനാണ് ശ്രമം ഉണ്ടായത്. പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ഇത്തരത്തിലുള്ള അവസ്ഥയിലൂടെ പോവുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഞാന്‍ എന്തുകൊണ്ട് അത് ചെയ്‌തെന്ന് ചോദിച്ചാല്‍ ആദ്യം എന്നെ ആ ചോദ്യം ഒരുപാട് വേദനിപ്പിച്ചിരുന്നു. എന്നാല്‍ അത് മാറ്റിമറിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതെ ഞാനൊരു വിവാഹമോചിതയാണ്. പക്ഷേ അതിനര്‍ഥം ഞാനൊരു മൂലയില്‍ പോയിരുന്ന് ജീവിതം കരഞ്ഞ് തീര്‍ക്കണമെന്നല്ല. ഞാന്‍ ഇപ്പോഴും സന്തോഷവതിയാണ്. അതിശയകരമായ പ്രൊജക്ടുകള്‍ ചെയ്യാനാവുന്നു. എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്നു. മറ്റുള്ളവര്‍ എന്ത് വിശ്വസിക്കുന്നുവെന്നോ ചിന്തിക്കുന്നുണ്ടെന്നോ എന്നെ ബാധിക്കുന്ന കാര്യമല്ല. സാമന്ത പറഞ്ഞു.