സിറ്റാഡല്‍: ഹണി ബണ്ണി സീരിസിന്റെ പ്രമോഷനിടെ നടന്‍ വരുണ്‍ ധവാനുമായി താരം റാപ്പിഡ് ഫയറിനിടെ ആയിരുന്നു സാമന്തയുടെ തുറന്നു പറച്ചില്‍. ഒരു ഉപയോഗവുമില്ലാത്ത കാര്യത്തിനായി പണം പാഴാക്കി കളഞ്ഞത് എന്തിന് വേണ്ടിയായിരുന്നു എന്നായിരുന്നു ചോദ്യം. തന്റെ മുന്‍ ഭര്‍ത്താവിന് ചെലവേറിയ സമ്മാനങ്ങള്‍ വാങ്ങിയത് എന്നാണ് സാമന്ത മറുപടി പറഞ്ഞത്.
ഇത് കൂടാതെ, ഓരോ പിറന്നാളിനും ആനിവേഴ്‌സറിക്കും നടി വേറെയും ഗിഫ്റ്റുകൾ നൽകിയിരുന്നു. വില കൂടിയ വാച്ചുകൾ നടി നാഗ ചൈതന്യയ്ക്ക് സമ്മാനിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് സാമന്തയും ചൈതന്യയും വിവാഹിതരാവുന്നത്. 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ഡിസംബറിലാണ് ശോഭിതയും ചൈതന്യയും വിവാഹിതരാകാന്‍ പോകുന്നത്.