ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ, മമ്മൂട്ടി സര്‍ നിങ്ങള്‍ എന്റെ ഹീറോയാണ്: കാതലിനെ പ്രശംസകൊണ്ട് മൂടി സാമന്ത

Webdunia
ഞായര്‍, 26 നവം‌ബര്‍ 2023 (12:54 IST)
മമ്മൂട്ടി നായകനായെത്തിയ കാതല്‍ സിനിമയെ പ്രശംസകൊണ്ട് മൂടി നടി സാമന്ത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണ് കാതലെന്നും മമ്മൂട്ടി തന്റെ ഹീറോയാണെന്നും സാമന്ത കുറിച്ചത്.
 
മൂവി ഓഫ് ദ ഇയര്‍, നിങ്ങള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യു. മനോഹരവും കരുത്തുറ്റതുമായ ഈ സിനിമ കാണു. മമ്മൂട്ടി സാര്‍ നിങ്ങള്‍ എന്റെ ഹീറോയാണ്. ഈ പ്രകടനത്തില്‍ നിന്നും പുറത്തുകടക്കാന്‍ എനിക്ക് ഒരുപാട് കാലം വേണ്ടിവരും. ജ്യോതിക ലവ് യൂ. ജിയോ ബേബി ലജന്ററി. സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
മമ്മൂട്ടിയേയും ജ്യോതികയേയും പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സ്വവര്‍ഗാനുരാഗത്തെയാണ് ചര്‍ച്ച ചെയ്യുന്നത്. സിനിമയുടെ റിലീസോടെ നിരവധിപേരാണ് മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുള്ളത്. മമ്മൂട്ടി കമ്പനി തന്നെയാണ് സിനിമയുടെ നിര്‍മാണവും നിര്‍വഹിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article