കടുത്ത മാനസികമായ സംഘർഷം, ഇനി കുറച്ച് നാൾ വില്ലനാകാനില്ലെന്ന് വിജയ് സേതുപതി

Webdunia
ഞായര്‍, 26 നവം‌ബര്‍ 2023 (10:43 IST)
സിനിമയില്‍ തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് മാനസികമായി സംഘര്‍ഷമുണ്ടാക്കിയെന്നും ഇനി വില്ലന്‍ വേഷങ്ങള്‍ കുറച്ച് കാലത്തെക്കെങ്കിലും ചെയ്യില്ലെന്നും തമിഴ് താരം വിജയ് സേതുപതി. കമല്‍ ഹാസന്‍ ചിത്രം വിക്രം, ഷാറൂഖ് ചിത്രം ജവാന്‍ എന്നിവയടക്കം നിരവധി ചിത്രങ്ങളില്‍ വില്ലനായി വിജയ് സേതുപതി പ്രത്യക്ഷപ്പെട്ടിരുന്നു.
 
വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ടെന്നും അത് വലിയ സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ഇത്തരം മാനസികമായ ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടതില്ല എന്നതാണ് നിലവിലെ തീരുമാനമെന്നും താരം പറയുന്നു. അന്‍പത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം

അനുബന്ധ വാര്‍ത്തകള്‍

Next Article