മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറുമായി അദ്ദേഹത്തിൻ്റെ ഓഫീസിലെത്തി സൽമാൻ ഖാൻ കൂടിക്കാഴ്ച നടാത്തി. ഈ കൂടികാഴ്ചയിലാണ് ആയുധം കൈവശം വെയ്കാൻ സൽമാൻ അനുമതി തേടിയത്. അക്രമികൾ വെടിവെച്ചു കൊന്ന പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അവസ്ഥ സൽമാനുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുള്ളത്. അഷോലോക കുറ്റവാളികളായ ലോറൻസ് ബിഷ്ണോയിയും സംഘവുമാണ് കത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.