സൽമാൻ ഖാൻ ലഹരിമരുന്ന് ഉപയോഗിക്കും, വിവാദപ്രസംഗവുമായി ബാബ രാം ദേവ്

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (17:15 IST)
ബോളിവുഡ് താരങ്ങളെക്കുറിച്ച് വിവാദപ്രസ്താവനയുമായി ബാബാ രാംദേവ്. മൊറാദാബാദിൽ നടന്ന ലഹരിമരുന്ന് വിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ബാബാ രാംദേവിൻ്റെ പരാമർശം. ബോളിവുഡ് താരങ്ങളിൽ പല പ്രമുഖരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് രാംദേവിൻ്റെ അവകാശവാദം.
 
ലഹരിപാർട്ടിക്കിടെ ലഹരി ഉപയോഗിക്കുമ്പോഴാണ് ഷാറൂഖ് ഖാൻ്റെ മകൻ പിടിയിലാകുന്നത്. സൽമാൻ ഖാൻ ലഹരിമരുന്ന് ഉപയോഗിച്ച് വരുന്നു. ആമിർഖാൻ ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയില്ല. ദൈവത്തിന് മാത്രമെ ഈ താരങ്ങളെ പറ്റി അറിയു. എത്ര സിനിമാ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആർക്കറിയാം. നടിമാരും കണക്കാണ്. ബോളിവുഡിൽ മയക്കുമരുന്ന് ഉപയോഗമുണ്ട്. രാഷ്ട്രീയത്തിലും തെരെഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്യാറുണ്ട്. ഇന്ത്യയെ ലഹരിമുക്തമാക്കാൻ നമ്മൾ പ്രതിജ്ഞ എടുക്കണം. രാം ദേവ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article