വൻകുടലിലെ അണുബാധയെ തുടർന്ന് ചികിൽസയിലിരിക്കെ ഇന്ന് വെളുപ്പിന് അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന് അനുശോചനമറിയിച്ച് തെന്നിന്ത്യൻ താരം സായി പല്ലവി. ഈ നഷ്ടം വ്യക്തിപരമെന്നാണ് സായി പല്ലവി കുറിച്ചത്. ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഇർഫാൻ ഖാനെ സായി പല്ലവി ഹൃദയത്തോട് ചേർത്തു നിർത്തുകയാണ്. അത്രമേൽ ഓരോ വ്യക്തിയേയും ഇർഫാൻ ഖാൻ എന്ന കലാകാരൻ സ്വാധിക്കുന്നു.
”ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല സര്‍. എന്നിട്ടും ഈ നഷ്ടം എനിക്ക് വ്യക്തിപരമായി തോന്നുന്നു. നിങ്ങളുടെ സിനിമയും വർക്കുകളും കലയോടുള്ള പ്രണയവും നിങ്ങളെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്നതാക്കി” എന്നാണ് സായ് പല്ലവി ട്വീറ്റ് ചെയ്തിരിക്കുന്നത്.മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഇർഫാൻ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടിലായിരുന്നു.