ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

അനു മുരളി

ബുധന്‍, 29 ഏപ്രില്‍ 2020 (12:37 IST)
വൻകുടലിലെ അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് താരമായ ഇര്‍ഫാന്‍ ഖാൻ അന്തരിച്ചു. 53 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഇർ‌ഫാൻ‌ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനുശേഷം അദ്ദേഹം ഈ സാഹചര്യവുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. 
 
ചികിത്സ തേടിയ അദ്ദേഹം അടുത്തിടെയാണ് അഭിനയത്തിൽ സജീവമായത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്‍റെ അമ്മ സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗൺ കാരണം ഇര്‍ഫാന് ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ് താമസിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍