ഇത് തീപ്പാറും, ഫഹദിന്റെ വില്ലനായി എസ് ജെ സൂര്യ മലയാളത്തിലെത്തുന്നു!

അഭിറാം മനോഹർ

ശനി, 6 ഏപ്രില്‍ 2024 (16:16 IST)
ഏപ്രില്‍ മെയ് മാസത്തില്‍ നിരവധി സിനിമകളാണ് തിയേറ്ററുകളില്‍ ആരാധകരെ കാത്തിരിക്കുന്നത്. തുടര്‍ച്ചയായി തകര്‍പ്പന്‍ സിനിമകള്‍ തന്ന് അമ്പരപ്പിക്കുന്ന മലയാള സിനിമയില്‍ പുതിയതായി ഒരുങ്ങുന്ന സിനിമകളെയും ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ തമിഴ് താരം എസ് ജെ സൂര്യ മലയാളത്തിലെത്തുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്.
 
ജയജയജയഹേ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിപിന്‍ദാസിന്റെ പുതിയ സിനിമയായ ഗുരുവായൂര്‍ അമ്പലനടയില്‍ മെയ്യില്‍ റിലീസിന് കാത്തിരിക്കുകയാണ്. മലയാളികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട എസ് ജെ സൂര്യ ഫഹദ് ചിത്രത്തില്‍ വില്ലനാകുമെന്നാണ് സൂചന. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഈ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിരുന്നിരുന്നില്ലെങ്കിലും വിപിന്‍ ദാസും എസ് ജെ സൂര്യയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍