17 വര്‍ഷങ്ങള്‍ സിനിമയില്‍,പരാജയങ്ങള്‍ നല്ലതാണ്,തിരിച്ചുവരും, പുതിയ സിനിമയെക്കുറിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്
ശനി, 12 നവം‌ബര്‍ 2022 (09:04 IST)
സിനിമയില്‍ എത്തി 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അദ്ദേഹം സംവിധാനം ചെയ്ത പന്ത്രണ്ടാമത്തെ ചിത്രം സാറ്റര്‍ഡേ നൈറ്റ് തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. പരാജയങ്ങള്‍ നല്ലതാണെന്നും താന്‍ തിരിച്ചുവരുമെന്നും റോഷന്‍ പറഞ്ഞു. ഒപ്പം അടുത്ത സിനിമയെക്കുറിച്ചുള്ള വിവരങ്ങളും സംവിധായകന്‍ പങ്കുവെച്ചു. 
 
'ഈ പോസ്റ്റിന് നന്ദി, കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്റെ സിനിമകളെയും പിന്തുണച്ചതിന് നന്ദി .. ഹിറ്റുകളും ഫ്‌ലോപ്പുകളും എല്ലാം ഗെയിമിന്റെ ഭാഗമാണ്... നമ്മുടെ വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ തന്നെ പരാജയങ്ങളും വരുന്നതും എല്ലായ്‌പ്പോഴും നല്ലതാണ്... ഞാന്‍ തിരിച്ചുവരും ! എന്റെ അടുത്ത ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുന്നു. എഴുത്തുകാരന്‍ ബോബിയും സഞ്ജയ്, ഹുസൈന്‍ ദലാല്‍ എഴുതിയ ചിത്രം സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിര്‍മ്മിക്കുന്നു'-റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article