അന്ന് 17 വയസ്സ്, 10 വര്‍ഷങ്ങള്‍ക്കുശേഷം സിനിമ സംവിധായകന്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ജീവിതത്തിലെ സിദ്ദിഖ്

കെ ആര്‍ അനൂപ്
ബുധന്‍, 9 ഓഗസ്റ്റ് 2023 (17:34 IST)
സിദ്ദിഖിന്റെ ഓര്‍മ്മകളിലാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. പതിനേഴാം വയസ്സില്‍ സിദ്ദിഖിന്റെ കൈകളില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇടയായത് പിന്നീട് അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭാഗമായതും ഒക്കെ ഓര്‍ക്കുകയാണ് റോഷന്‍.
 
'സിദ്ദിഖ് ഇക്ക. എനിക്ക് 17 വയസ്സുള്ളപ്പോള്‍ നിങ്ങളില്‍ നിന്ന് ഞങ്ങള്‍ക്കൊരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ എന്റെ ആദ്യ സിനിമാ ഷൂട്ടിംഗ് സെറ്റില്‍ എത്തി. എന്റെ വീട് കുടിയിരിപ്പിന് നിങ്ങള്‍ വന്ന് ഞങ്ങളെ അനുഗ്രഹിച്ചു. എന്റെ സിനിമയായ 'ഉദയനാണ് താരം' കഥ ഞാന്‍ നിങ്ങളോട് പറഞ്ഞു, നിങ്ങള്‍ എനിക്ക് എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കി, ഞങ്ങള്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ പങ്കിട്ടു. ഈ ചലച്ചിത്രമേഖലയില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍. ജീവിതകാലം മുഴുവന്‍ എനിക്ക് നിങ്ങളെ മറക്കാന്‍ കഴിയില്ല ഇക്ക...',-റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rosshan Andrrews (@rosshanandrrews)

 
സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 10 വര്‍ഷക്കാലം അസിസ്റ്റന്റ് ഡയറക്ടറായും 15 വര്‍ഷക്കാലം ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഉദയനാണ് താരം, നോട്ട് ബുക്ക്, ഇവിടം സ്വര്‍ഗ്ഗമാണ്, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article