സൗഹൃദത്തിന്റേയും സംഗീതത്തിന്റേയും കഥ പറഞ്ഞ സൂപ്പര്‍ ഹിറ്റ് ചിത്രമായ റോക്ക് ഓണിന്റെ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നവബറില്‍ ചിത്രം തിയ്യറ്ററുകളിലെത്തും. ചിത്രത്തിലെ ജാഗോ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഒന്നാം ഭാഗത്തില്‍ അഭിനയിച്ച അര്‍ജുന്‍ രാംപാല്‍, ഫര്‍ഹാന്‍ അക്തര്‍, പൂരബ് കോഹ്ലി എന്നീ താരനിര ഈ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. കൂടാതെ യുവ നടിമാരില്‍ ശ്രദ്ധേയയായ ശശാങ്ക് അറോറയും ശ്രദ്ധ കപൂറും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രശസ്ത സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവന്റെ മകനും ഗായകനുമായ സിദ്ധാര്‍ത്ഥ് മഹാദേവനും ഫര്‍ഹാന്‍ അക്തറും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം സിരകളില്‍ ആവേശം പകരുന്നതാണ്. മുംബൈയിലെ പ്രശസ്തമായ ഒരു സ്ഥലത്ത് മ്യൂസിക് കോണ്‍സര്‍ട്ടില്‍ ഫര്‍ഹാന്‍ പാടുന്നതായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം