ഞാൻ 32 വയസുവരെ കാത്തിരുന്നതിൽ അർഥമുണ്ടായി, എൻ്റെ പെണ്ണിനെ സംരക്ഷിക്കേണ്ടത് എൻ്റെ ഉത്തരവാദിത്വം: റോബിൻ രാധാകൃഷ്ണൻ

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2023 (17:16 IST)
ബിഗ് ബോസിൻ്റെ ഹിന്ദി പതിപ്പിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നതായി ബിഗ് ബോസ് ഫെയിം റോബിൻ രാധാകൃഷ്ണൻ. തനിക്ക് ഹിന്ദി സംസാരിക്കാനുള്ള കോൺഫിഡൻസ് ഇല്ലാത്തത് കൊണ്ടാണ് ഓഫർ വേണ്ടെന്ന് വെച്ചതെന്നും റോബിൻ പറഞ്ഞു. സാധാരണ ബിഗ്ബോസിൽ നിന്നും ഇറങ്ങി കഴിഞ്ഞാൽ അതിൻ്റെ അലയൊലികൾ ഏതാനും ആഴ്ചകളെ ഉണ്ടാകു എന്നാണ് ചിലരെല്ലാം പറയാറുള്ളതെന്നും എന്നാൽ  അവർക്കുള്ള ഉത്തരമാണ് ബിഗ് ബോസ് സീസൺ 5ൻ്റെ പ്രമോയിൽ തൻ്റെ പേര് ചെറുതായി വന്നതെന്നും റോബിൻ പറഞ്ഞു.
 
അടുത്തിടെയാണ് ആരതി പൊടിയുമായി റോബിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ആരതി പൊടി സീസൺ 5ൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ റോബിൻ ആരതിപൊടിയുമായുള്ള വിവാഹനിശ്ചയത്തെ പറ്റിയും പ്രതികരിച്ചു. ഞാൻ വിചാരിച്ചതിലും മനോഹരമായാണ് ആ ചടങ്ങ് കഴിഞ്ഞത്. ഞാൻ 32 വർഷം കാത്തിരുന്നതിൽ അർഥമുണ്ടായി. ദൈവം എനിക്ക് നല്ലത് കരുതിവെച്ചത് കൊണ്ടാണ് വിവാഹം വൈകിയത്. 
 
എൻ്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എൻ്റെ ഉത്തരവാദിത്വമാണ്.മൂക്കാമണ്ട സ്റ്റേറ്റ്മെൻ്റ് തെറ്റായെന്ന് പലരും പറഞ്ഞു. എൻ്റെ പെണ്ണിനെ പറ്റിയാണ് പറഞ്ഞത്. ഞാൻ പ്രതികരിക്കും. എന്നെ പോലെ പറയാൻ എത്ര സെലിബ്രിറ്റികൾക്ക് ചങ്കൂറ്റമുണ്ട്. എൻ്റെ എൻഗേജ്മെൻ്റിന് അലറിയത് എൻ്റെ ചടങ്ങായത് കൊണ്ടാണ്. അതെല്ലാം വ്യക്തിപരമായ കാര്യമാണ്.എന്നോട് മാറാൻ പലരും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഞാൻ മാറില്ല. കല്യാണത്തിനും അലറും. റോബിൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article