മരണത്തിന് മുന്നേ ഋഷി കപൂർ ആഗ്രഹിച്ചിരുന്നത് മകൻ രൺബീർ കപൂറിന്റെയും ആലിയയുടെയും വിവാഹം

Webdunia
വ്യാഴം, 30 ഏപ്രില്‍ 2020 (15:46 IST)
മരണത്തിന് മുൻപ് ഋഷികപൂർ ഏറ്റവും അധികം ആഗ്രഹിച്ചത് മകനും ബോളിവുഡ് താരവുമായിരുന്ന രൺബീർ കപൂറിന്റെ വിവാഹമായിരുന്നു.ഒരു അഭിമുഖത്തിനിടയിലായിരുന്നു ഋഷി കപൂർ ഈ കാര്യം വെളിപ്പെടുത്തിയത്. 
 
27ആം വയസിലാണ് താൻ വിവാഹിതനായത്. എന്നാൽ രൺബീറിന് ഇപ്പോൾ തന്നെ 35 വയസ്സ് പ്രായമായി. രൺബീറിന് എപ്പോൾ വേണമെങ്കിലും വിവാഹം ചെയ്യാം. അതിൽ എനിക്ക് എതിർപ്പുകൾ ഒന്നുമില്ല.മകന്റെ സന്തോഷത്തില്‍ താനും സന്തോഷവാനാണ് എന്നായിരുന്നു ഋഷികപൂർ പറഞ്ഞത്. മരണത്തിന് മുൻപ് കൊച്ചുമക്കളുമായി സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതായും അഭിമുഖത്തിൽ ഋഷി കപൂർ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article