ജോപ്പനോടും പുലിമുരുകനോടും മത്സരിച്ച് റെമോ റെക്കോര്‍ഡ് തകര്‍ക്കുന്നു; മൂന്ന് ദിവസത്തെ കളക്ഷന് 33 കോടി ‍!

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (13:48 IST)
ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം റെമോ എല്ലാ കളക്ഷന്‍ റെക്കോഡുകളും ഭേദിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം എട്ട് നേടിയ ചിത്രം മൂന്ന് ദിവസംകൊണ്ട് 21.5 കോടി നേടി പിന്നിട്ടുയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.    
 
വിദേശ രാജ്യങ്ങളില്‍ നിന്ന് 11.5 കോടിയാണ് ചിത്രം നേടിയത്. ആ തുക കൂടി ചേര്‍ത്താല്‍ ചിത്രത്തിന്റെ ആകെ 
കളക്ഷന്‍ 33 കോടിയാണ്. പുലിമുരുകനും തോപ്പില്‍ ജോപ്പനുമൊപ്പം പ്രദര്‍ശനത്തിനെത്തിയ റെമോയ്ക്ക് 45 ലക്ഷമാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
 
ഭാഗ്യ രാജ് കണ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് റിലീസ് ചെയ്ത ദിവസം ചില നെഗറ്റീവ് റിവ്യൂസാണ് ലഭിച്ചത്. എന്നിരുന്നാലും തമിഴില്‍ ഈ വര്‍ഷം റിലീസ് ചെയ്ത് ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രം എന്ന റെക്കോര്‍ഡാണ് റെമോ സ്വന്തമാക്കിയത്.
 
വിദേശ രാജ്യങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓസ്‌ട്രേലിയില്‍ നിന്ന് 52 ലക്ഷവും യുഎസില്‍ നിന്ന് 1.01 കോടിയുമാണ് ചിത്രം നേടിയത്. കൂടാതെ യുഎഇ-ല്‍ നിന്ന് 1.15 കോടിയും യുകെയില്‍ 39 ലക്ഷവും ഫ്രാന്‍സില്‍ നിന്ന് 17 ലക്ഷവും ചിത്രം ബോക്‌സോഫീസില്‍ നേടി.
Next Article