യന്തിരൻ മുതൽ ബാഹുബലി വരെ; അടുത്ത അങ്കത്തിന് റൺവീറും

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (12:11 IST)
യന്തിരൻ മുതൽ ബാഹുബലി വരെ മുതൽമുടക്കിൽ ശ്രദ്ധേയമായ ചിത്രങ്ങൾ നിരവധിയാണ്. ഇക്കൂട്ടത്തിലേക്ക് ഒരു ബോളിവുഡ് ചിത്രം കൂടി. ചിത്രം എന്ന് പറയാൻ പറ്റില്ല, പരസ്യചിത്രമാണ്. അതും 75 കോടി മുതൽമുടക്കിൽ. പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് റൺ‌വീർ സിങും തമന്നയും.
 
ചൈനീസ് ഫുഡ് ബ്രാൻഡിന്റെ പരസ്യത്തിനാണ് 75 കോടി കുടക്കിയിരിക്കുന്നത്. 'രൺവീർ ചിങ്ങ്' എന്ന് പേരിട്ടിരിക്കുന്ന പരസ്യചിത്രം ഇതിനോടകം കണ്ടിരിക്കുന്നത് 70 ലക്ഷം ആളുകളാണ്. ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് റൺവീർ. ഇതോടെ ലാഭം ഇരട്ടിയായതാണ് കണക്കുക‌ൾ. സൂപ്പർ സംവിധായകനായ രോഹിത് ഷെട്ടിയാണ് ഈ പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. 5.32 മിനിട്ടാണ് ദൈർഘ്യം. തമിഴ്, തെലുങ്ക് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളും പാട്ടുകളും ഈ ചിത്രത്തിലുണ്ട്. 
Next Article