എവരേ... ഒറിജിനലിനോട് മാന്യത കാട്ടാത്ത പ്രേമം തെലുങ്ക്; ട്രോളാൻ മുന്നിൽ തമിഴർ

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (11:11 IST)
ജോർജായി നിവിൻ പോളി തകർത്തഭിനയിച്ച പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ 'എവരേ...' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. എന്തുകൊണ്ടാണ് പ്രേമത്തിന് തമിഴ് റീമേക്ക് വേണ്ട എന്ന് പറഞ്ഞതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമാകുന്നത്. എന്തിനേയും നർമത്തോടെയും പരിഹാസത്തോടെയും ട്രോളുന്ന ട്രോളർമാർ അത് വ്യക്തമായി കാണിച്ചു തരുന്നുണ്ട്. എവരേ... പാട്ടിനെ ട്രോളാൻ മലയാളികളേക്കാൾ മുന്നിലാണ് തമിഴർ എന്നതാണ് സത്യം.
 
മുകേഷ് വിളിച്ചതുപോലെ മലരേ എന്ന് വിളിക്കണോ അതോ എവരേ എന്ന് പാടണോ എന്ന് അറിയാത്ത അവസ്ഥയിലാണ് മലയാളികള്‍. ഒരു പാട്ട് ഇറങ്ങിയപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ  ഇനി സിനിമ റിലീസായാല്‍ എന്താവുമോ എന്തോ. തമിഴരും ഒരുമിച്ച് പറയുകയാണ് മലരിനെ കൊന്നു, ഈ പാട്ടിനെ ഒരു ദുരന്തമായാണ് തമിഴർ കാണിക്കുന്നത്. മലയാളികൾ പോസ്റ്ററിലൂടെ ട്രോളിയെങ്കിൽ ഇവർ വീഡിയോ ഉണ്ടാക്കിയാണ് ട്രോളിയിരിക്കുന്നത്.



 

Next Article