മമ്മൂട്ടി കമ്പനിയുമായി സിനിമ ചെയ്യാനുള്ള ശ്രമത്തിലാണ്, മനസ്സിൽ മമ്മൂട്ടി എന്ന നടനെ ഉപയോഗിക്കുന്ന ചിത്രമെന്ന് രഞ്ജൻ പ്രമോദ്

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2023 (20:34 IST)
മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കുകയാണ് മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്തിടെ മമ്മൂട്ടിയുടേതായി പുറത്തിറങ്ങീയ സിനിമകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. അതിനാല്‍ തന്നെ പുതിയ മമ്മൂട്ടി സിനിമകളുടെ അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്തിടെ മമ്മൂട്ടിയുടേതായി ഇറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡ് മികച്ച പ്രകടനമാണ് തിയേറ്ററുകളില്‍ കാഴ്ചവെയ്ക്കുന്നത്. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
 
ഇപ്പോഴിതാ മമ്മൂട്ടി കമ്പനി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ രഞ്ജന്‍ പ്രമോദ് സംവിധായകനാകുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മലയാള സിനിമയില്‍ തിരക്കഥാകൃത്തായെത്തി സംവിധായകനായും പേരെടുത്ത വ്യക്തിയാണ് രഞ്ജന്‍ പ്രമോദ്. രക്ഷാധികാരി ബൈജു പോലെ മികച്ച പല ചിത്രങ്ങളും രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്തിട്ടുണ്ട്. ഏറെക്കാലമായി സിനിമാരംഗത്തുണ്ടെങ്കിലും മമ്മൂട്ടിയുമായുള്ള ഒരു സിനിമ ഇനിയും യാഥാര്‍ഥ്യമായിട്ടില്ലെന്ന് രഞ്ജന്‍ പ്രമോദ് പറയുന്നു.
 
മമ്മൂട്ടിയുമായുള്ള ഒരു സിനിമ ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. രാജീവ് മേനോന്റെ കൂടെ പ്രവര്‍ത്തിച്ച ശേഷം ആദ്യം സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടിയെയാണ് ഞാാന്‍ ആദ്യം വിളിച്ചത്. എന്നാല്‍ സിനിമ നടന്നില്ല. അന്ന് തൊട്ടെ മമ്മൂട്ടിയുമായി സിനിമ ചെയ്യാന്‍ ശ്രമമുണ്ട്. ഉടനടി അത് ചെയ്യാനുള്ള ഒരു ശ്രമത്തിലാണിപ്പോള്‍. മമ്മൂട്ടി കമ്പനിയുമായി ചേര്‍ന്ന് ഉടനെ തന്നെ അങ്ങനെയൊരു ചിത്രം സംഭവിക്കുമെന്ന നിലയിലാണ് ഇപ്പോഴുള്ളത്. കുറച്ച് വലിയ സിനിമയാണ്. ഞാനും ഇത്രകാലമായി മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്തിട്ടില്ല. ഏറെക്കാലമായുള്ള ആഗ്രഹമാണ്. മമ്മൂട്ടി എന്ന നടന് വെല്ലുവിളിയുണ്ടാകുന്ന തരത്തിലുള്ള ഒരു സിനിമ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ പ്രമോദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article