സെല്‍വമണി സെല്‍വരാജ് സംവിധായകനാകുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ നടന്‍ റാണ ദഗ്ഗുബാട്ടിയാണ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും കാന്തയുടെ നിര്‍മാണത്തില്‍ പങ്കാളിയാണ്. ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അഭിനയിക്കാനായി എത്തുകയും പിന്നീട് നിര്‍മാണത്തില്‍ കൂടി പങ്കാളിയാവുകയും ആയിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ദുല്‍ഖറിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് റാണ ദഗ്ഗുബാട്ടി.
'കഥയാണ് ആരാണ് സിനിമയിലെ അഭിനേതാവ് എന്ന് നിശ്ചയിക്കുന്നത്. ചില റോളുകള്‍ക്ക് ചില ആള്‍ക്കാരാണ് ഏറ്റവും ചേരുക. സിനിമയുടെ നിര്‍മാതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ സിനിമയുടെ ആ കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാക്കളെയും മറ്റും കണ്ടെത്തുക എന്നതാണ്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്നത് ദുല്‍ഖറാണ്. അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് വരെ തോന്നിയിരുന്നു,' റാണ ദഗ്ഗുബാട്ടി പറഞ്ഞു.