Gokul Suresh: 'അത് പൊളിച്ച്, അവന്മാർക്ക് അങ്ങനെ തന്നെ വേണം': ഗോകുൽ സുരേഷിന് കൈയ്യടി

നിഹാരിക കെ.എസ്

വെള്ളി, 18 ജൂലൈ 2025 (08:59 IST)
സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജെഎസ്‌കെ ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള. പേരുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ചിത്രം റിലീസ് ആയത്. സുരേഷ് ഗോപിയ്‌ക്കൊപ്പം മകന്‍ മാധവ് സുരേഷും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നതും ജെഎസ്‌കെയുടെ പ്രത്യേകതയാണ്. 
 
ഇതിനിടെ ഇപ്പോഴിതാ അനിയന്റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി വൈറലാവുകയാണ്. സോഷ്യല്‍ മീഡിയ പേജുകളുടെ ചോദ്യത്തിന് ഗോകുല്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. അനിയന്റെ പ്രകടനം എങ്ങനെ ഉണ്ടെന്നാണ് ഒരു പേജുകാര്‍ ചോദിച്ചത്. എന്നാല്‍ താന്‍ പാപ്പരാസികള്‍ക്ക് മറുപടി നല്‍കില്ലെന്നായിരുന്നു ഗോകുലിന്റെ പ്രതികരണം.
 
''ഞാന്‍ പാപ്പരാസികള്‍ക്ക് മറുപടി നല്‍കാറില്ല. ടാഗുള്ള മീഡിയയ്ക്ക് മറുപടി കൊടുക്കും. നിങ്ങള്‍ പാപ്പരാസികള്‍ക്ക് നല്‍കില്ല. കണ്ടന്റ് വളച്ചൊടിക്കുന്നവരാണ് നിങ്ങള്‍. നിങ്ങളുടെ കണ്ടന്റ് മീഡിയക്കാര്‍ക്ക് വില്‍ക്കുമല്ലോ. അവരതിനെ വളച്ചൊടിക്കും, പത്ത് തലക്കെട്ട് ഇട്ട് വിടും. എനിക്കറിയാം നിങ്ങളെ'' എന്നാണ് ഗോകുല്‍ പറഞ്ഞത്. 
 
വീഡീയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഭൂരിഭാഗം പേരും ഗോകുലിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ്. ഉത്തരങ്ങൾ വളച്ചൊടിച്ച് വീഡിയോയ്ക്ക് ക്യാപ്‌ഷൻ ഇടുന്നവർക്കും, മോശം ആംഗിളുകളിൽ സ്ത്രീകളുടെ വീഡിയോ പിടിക്കുന്നവർക്കും ഇത്തരം മറുപടി തന്നെയാണ് നൽകേണ്ടതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കാട്ടുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍