ട്രാൻസ്ജെൻഡറായി അഭിനയിക്കണം: മോഹം വെളിപ്പെടുത്തി സൂപ്പർസ്റ്റാർ രജനീകാന്ത് !

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (19:43 IST)
നാൽപ്പത് വർഷങ്ങൾ 160ലധികം സിനിമകൾ ഇന്നും തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ തന്നെയാണ് രജനീകാന്ത്. നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്ത സൂപ്പർസ്റ്റാറിന് പ്രായം കൂടൂം തോറും സിനിമയോടുള്ള അഭിനിവേഷം വർധിക്കുകയാണ് എന്ന് പറയാം. ആ അഭിനിവേഷമാണ് സിനിമയിൽ ഇനി ചെയ്യാൻ എറെ ആഗ്രഹമുള്ള കഥാപാത്രത്തെ കുറിച്ച് മനസു തുറക്കാൻ രജനീകാന്തിനെ പ്രേരിപ്പിച്ചത്. 
 
എല്ലാ തരത്തിലുള്ള സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. 160അധികം സിനിമകള്‍, 40-45 വര്‍ഷത്തെ അഭിനയ ജീവിതം. പക്ഷേ ഇപ്പോഴും ഒരു ആഗ്രഹം ബാക്കിയാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി സ്ക്രീനിലെത്തണം. രജനീകാന്ത് പറഞ്ഞു. ദർബാർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ഈ അഗ്രഹം രജനികാന്ത് വെളിപ്പെടുത്തിയത്.  
 
ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെ വേഷമിടുന്നുണ്ട്. രജനികാന്ത് ഏറെ നാളുകൾക്ക് ശേഷം പൊലീസ് ഓഫീസറായി എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറുടെ റോളിലാണ് ദര്‍ബാറില്‍ രജനി എത്തുന്നത്. പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article