തലൈവർ അലപ്പറെ ഇനി ഒടിടിയിലും, ജയിലർ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (11:18 IST)
തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത രജനീകാന്ത് ചിത്രം ജയിലര്‍ ഒടിടിയിലേക്ക്. ആമസോണ്‍ പ്രൈമിൽ ഈ മാസം 7 മുതലാകും ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. നാലാഴ്ചയായി തിയേറ്ററില്‍ തുടരുന്ന സിനിമ 600 കോടി കളക്ഷനും കടന്ന് കുതിക്കുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്. മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി,കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാകും.
 
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമ ഓഗസ്റ്റ് 10നാണ് തിയേറ്ററുകളീലെത്തിയത്. ഇന്ത്യയിലും വിദേശത്തും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റി പതിപ്പ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ ലീക്കായത് ചിത്രത്തിന് തിരിച്ചടിയായിരുന്നു. പെട്ടെന്നുള്ള ഒടിടി റിലീസിന് ഇത് കാരണമായെന്നും വിലയിരുത്തപ്പെടുന്നു. ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തിയത്. മോഹന്‍ലാല്‍,ശിവ്‌രാജ് കുമാര്‍,ജാക്കി ഷ്രോഫ് എന്നിവരുടെ അതിഥി വേഷങ്ങളും വിനായകന്റെ വില്ലന്‍ വേഷവും ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article