എന്നടാ നീ വലിയ ആർട്ടിസ്റ്റാണോ ? പണം നൽകിയില്ലെങ്കിൽ അഭിനയിക്കില്ലേ? ഇറങ്ങിപോടാ... എവിഎം സ്റ്റുഡിയോയിൽ നിന്ന് പുറത്താക്കപ്പെട്ട രജനി

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (16:03 IST)
ഒരുപാട് സിനിമകൾ മുൻപും ചെയ്തിരുന്നെങ്കിലും പതിനാറ് വയതിനിലെ എന്ന സിനിമയിലെ കഥാപാത്രമാണ് രജനിയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിൽ വലിയ ബ്രേയ്ക്ക് നൽകിയ ആ സിനിമയ്ക്ക് ശേഷം അധികം വൈകാതെ തന്നെ തമിഴ് സിനിമയിലെ തന്നെ മുൻനിര താരമാകാൻ സൂപ്പർ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഈ ദൂരത്തിനിടയിലായിരുന്നു കരിയറിലെ ഏറ്റവും അപമാനകരമായ സംഭവം രജനീകാന്തിന് നേരിടേണ്ടി വന്നത്. ഒരു സിനിമാകഥ പോലെ പ്രചോദനമേകുന്ന ആ സംഭവകഥ രജനീകാന്ത് തന്നെയാണ് ഒരു ചടങ്ങിനിടെ തുറന്നു സമ്മാനിച്ചത്. രജനിയുടെ ജീവിതത്തിലെ വഴിതിരിവായ ആ എവിഎം കഥ ഇങ്ങനെ.
 
 ഒരുപാട് സിനിമകൾ മുൻപും ചെയ്തിരുന്നെങ്കിലും പതിനാറ് വയതിനിലെ എന്ന സിനിമയിലെ കഥാപാത്രമാണ് എന്നെ നടനെന്ന രീതിയിൽ അല്പം പ്രശസ്തനാക്കിയത്. ആ സമയത്തിൽ ഒരു പ്രൊഡ്യൂസർ എന്നെ സമീപിച്ചു. ഒരു സിനിമയിൽ നല്ലൊരു കഥാപാത്രമുണ്ട് അഭിനയിക്കണം എന്ന് ആവശ്യപ്പെട്ടു. അന്ന് എനിക്ക് ഡേറ്റും നൽകാനുണ്ട്. ശമ്പളത്തെ പറ്റി പിന്നീട് ചർച്ചയായി 10,000 രൂപയിൽ തുടങ്ങി ഞാൻ 6,000 രൂപയിൽ സമ്മതിച്ചു.
 
ഒരു 1000 രൂപ അഡ്വാൻസ് നൽകാൻ ഞാൻ അയാളോട് ആവശ്യപ്പെട്ടു. സർ, കാശ് എടുത്തിട്ടില്ല. 2 ദിവസം കഴിഞ്ഞാണ് ഷൂട്ട്. നാളെയ്ക്ക് തന്നെ പ്രൊഡൊക്ഷൻ മാനേജറെ അയക്കാം പണം നൽകാം നിങ്ങൾ വസ്ത്രത്തിനുള്ള അളവ് കൊടുക്കു എന്ന് നിർമാതാവ് പറഞ്ഞു. ശരിയെന്ന് ഞാനും സമ്മതിച്ചു. അടുത്ത ദിവസം പ്രൊഡക്ഷൻ മാനേജർ വന്നു. എവിടെ ആയിരം രൂപ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ എന്ന് അയാൾ പറഞ്ഞു.
 
മേയ്ക്കപ്പ് ചെയ്യുന്നതിനെ മുൻപ് തന്നെ 1000 തരാമെന്ന് ഫോണിൽ വിളിച്ചപ്പോൾ പ്രൊഡ്യുസർ അറിയിച്ചു. അടുത്ത ദിവസം സിനിമാസെറ്റിലേക്ക് 7:30 കാർ വരുമെന്ന് പറഞ്ഞിരുന്നത് 8:45 ആയാണ് കാർ വന്നത്. 9:30നാണ് അവസാനം എവിഎം സ്റ്റുഡിയോലെത്തിയത്. ഹീറോയെല്ലാം വന്നു നിങ്ങൾ എവിടെയായിരുന്നു. പോയി മെയ്ക്കപ്പ് ഇടുവെന്ന് പ്രൊഡക്ഷൻ മാനേജർ. സർ 1,000 രൂപ ഇനിയും കിട്ടിയില്ലെന്ന് പറയേണ്ടി വന്നു. 1000 രൂപ കിട്ടിയാലെ മെയ്ക്കപ്പ് ഇടുവെന്ന് ഞാൻ പറഞ്ഞു.അവസാനം ഹീറൊയെല്ലാം സ്ഥലത്തെത്തി.
 
11 മണിയാവുമ്പോ പ്രൊഡ്യൂസർ ഒരു അംബാസഡർ കാറിലെത്തി. എൻ്റെ നേരെ ആഞ്ഞടുത്തു. എന്താടാ നീ വലിയ ഹീറോയാണോ, വെറും നാലഞ്ച് സിനിമ ചെയ്തപ്പോഴേക്ക് ഇത്ര അഹങ്കാരമോ, പൈസ തന്നില്ലേൽ മെയ്ക്കപ്പ് ചെയ്യില്ലെ, നിന്നെ പോലെ എത്രയെണ്ണത്തെ ഞാൻ കണ്ടിരിക്കുന്നു. റോഡിൽ അലഞ്ഞു നടക്കും നീയൊക്കെ. വേഷവും സിനിമയും ഒന്നുമില്ല പോടാ.. എന്ന് പറഞ്ഞു. കാറില്ല നടന്ന് പോടാ....നീയൊക്കെ
 
അങ്ങനെ എവിഎം മുതൽ അങ്ങനെ ഞാൻ നടന്നുപോയി. ഞാൻ ഇങ്ങനെ പോകുമ്പോൾ എൻ്റെ മനസ്സിൽ എന്താണ് കടന്നുപോയിരുന്നത് എന്നാൽ ഇതേ കോടമ്പാക്കം റോഡിലെ ഫോറിൻ വണ്ടിയെടുത്ത് ആ കാറിൽ കാലിൽ കാൽ വെച്ച് ഇതേ എവിഎം സ്റ്റുഡിയോയിൽ പോയില്ല എങ്കിൽ ഞാൻ രജനീകാന്ത് അല്ല എന്ന് മാത്രമായിരുന്നു. പിൻകാലത്ത് എന്ത് നടന്നു എന്നത് ചരിത്രം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article