അമ്പോ ആള് തന്നെ മാറിപോയല്ലോ, പുത്തൻ മെയ്‌ക്കോവറില്‍ ഞെട്ടിച്ച് റായ് ലക്ഷ്മി

Webdunia
വ്യാഴം, 13 ജൂലൈ 2023 (14:45 IST)
മലയാളവും തമിഴുമടക്കം തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ താരമാണ് റായ് ലക്ഷ്മി. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ള റായ് ലക്ഷ്മിയുടെ പുതിയ ചിത്രങ്ങളെ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് ഗ്ലാമര്‍ കൊണ്ട് മാത്രമല്ല. മൊത്തത്തില്‍ ആള് തന്നെ മാറിപോയതായാണ് റായ് ലക്ഷ്മിയുടെ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raai Laxmi (@iamraailaxmi)

നടി പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ എന്നും ആളെ തീരെ മനസിലാകുന്നില്ലെന്നും പലരും പറയുന്നു. മലയാളത്തില്‍ മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരടക്കം പല മുന്‍നിര താരങ്ങളുടെയും നായികയായി തിളങ്ങിയ താരം മറ്റ് തെന്നിന്ത്യന്‍ സിനിമകളിലും നിറഞ്ഞുനിന്ന താരമാണ്. 2018ല്‍ മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിലാണ് റായ് ലക്ഷ്മി അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ഡിഎന്‍എയാണ് റായി ലക്ഷ്മിയുടെ പുതിയ മലയാള ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article