തൃഷയുടെ ആക്ഷന്‍ ത്രില്ലര്‍, ചിത്രത്തില്‍ അനശ്വര രാജനും,'രാംഗി'ട്രെയിലര്‍

കെ ആര്‍ അനൂപ്

ശനി, 24 ഡിസം‌ബര്‍ 2022 (11:39 IST)
നടി തൃഷയുടെ ആക്ഷന്‍ ത്രില്ലറായ 'രാംഗി' ഒടുവില്‍ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 30 ന് തീയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ഒരു ആക്ഷന്‍ പായ്ക്ക്ഡ് ട്രെയിലര്‍ പുറത്തുവന്നു.
 
90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ തൃഷ ഉള്‍പ്പെടുന്ന ആക്ഷന്‍ സീക്വന്‍സുകളാല്‍ നിറഞ്ഞതാണ്. മലയാള നടി അനശ്വര രാജനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സംഗീതം:സി സത്യ.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍