'പുഴു' ഇനി നിങ്ങളുടേത്; സോണി ലിവില്‍ പ്രദര്‍ശനം തുടങ്ങി, അറിയിച്ച് മമ്മൂട്ടി

വ്യാഴം, 12 മെയ് 2022 (17:44 IST)
മമ്മൂട്ടി ചിത്രം 'പുഴു' റിലീസ് ചെയ്തു. സോണി ലിവിലാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മേയ് 13 വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പറഞ്ഞതിലും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ചിത്രം റിലീസ് ചെയ്തു. രണ്ട് മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം. നവാഗതയായ രത്തീനയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പാര്‍വതി തിരുവോത്തും മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍