ലോക കാണും, വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു, ചിത്രത്തിന്റെ ക്രൂവിനെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര
ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ചതില്‍ ചിത്രത്തിന്റെ ക്രൂവിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രിയങ്ക സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് ലോകയുടെ ഹിന്ദി പതിപ്പിന്റെ റിലീസ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ ഇതാ ഇവിടെ. ദുല്‍ഖര്‍ സല്‍മാനും ലോക ടീമിനും അഭിനന്ദനങ്ങള്‍. ഈ കഥ മലയാളി ഹൃദയങ്ങളെ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദിയിലും എത്തിക്കഴിഞ്ഞു. ഞാനെന്റെ വാച്ച്‌ലിസ്റ്റില്‍ സിനിമ ഉള്‍പ്പെടുത്തികഴിഞ്ഞു, നിങ്ങളോ? എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പ്രിയങ്ക കുറിച്ചത്. ലോകയുടെ ഹിന്ദി പതിപ്പിന്റെ ട്രെയ്ലര്‍ ലിങ്കും പ്രിയങ്ക സ്റ്റോറിയില്‍ ചേര്‍ത്തിട്ടുണ്ട്.
കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഡൊമിനിക് അരുണ്‍ തുടങ്ങി സിനിമയുടെ പ്രധാന ക്രൂ മെംബര്‍മാരെ ടാഗ് ചെയ്തുകൊണ്ടാണ് താരം സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളെന്റെ റിയല്‍ ലൈഫ് സൂപ്പര്‍ ഹീറോയാണ് എന്റെ ഏറ്റവും വലിയ പ്രചോദനവും, നന്ദി എന്ന് പറഞ്ഞാണ് കല്യാണി പ്രിയങ്കയുടെ സ്റ്റോറി റീ ഷെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ആലിയ ഭട്ടും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.