പ്രിയദർശന് കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞായര്‍, 9 ജനുവരി 2022 (11:53 IST)
സംവിധായകൻ പ്രിയദർശന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയദർശന്റെ ആരോഗ്യ നില തൃപ്‌തികരമെന്നാണ് വിവരം.
 
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മരക്കാർ:അറബിക്കടലിന്റെ സിംഹമാണ് പ്രിയദർശന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതേസമയം തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ സംസ്ഥാനത്ത് 8981 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍